Mukkam

കോൺഗ്രസ് നടത്തുന്ന ഉപവാസ സമരം രാഷ്ട്രീയപ്രേരിതം; നഗരസഭ ചെയർമാൻ

മുക്കം: നഗരസഭ ആസ്ഥാന മന്ദിരം, ബസ്റ്റാന്റ്, ടൗൺ ഉൾപ്പെടുന്ന പതിനാലാം ഡിവിഷൻ കണ്ടേയ്മെൻറ് സോണാക്കിയതിനെതിരെ കോൺഗ്രസ് കൗൺസിലർ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമെന്ന് നഗരസഭ ചെയർമാൻ പി.ടി ബാബു.

ആരോഗ്യ വകുപ്പിൻറെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പതിനാലാം ഡിവിഷൻ കണ്ടോൺമെൻറ് സോൺ ആയി ജില്ലാകലക്ടർ പ്രഖ്യാപിച്ചത്. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായി മുക്കത്തെ വ്യാപാരികളും കടകളിലെ ജീവനക്കാരും കഴിഞ്ഞ ദിവസവം മുക്കത്ത് നടന്ന കോവിഡ് ടെസ്റ്റ് ക്യാമ്പിൽ പങ്കെടുത്തിരുന്നു. പങ്കെടുത്തവരിൽ സമീപ പഞ്ചായത്തിലെ കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം പഞ്ചായത്ത് നിവാസികളും എന്നാൽ മുക്കത്ത് വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും തൊഴിൽ എടുക്കുന്നവരും ഉണ്ടായിരുന്നു, ഇവർ വിലാസം മുക്കത്തെ സ്ഥാപനത്തിൻറെ പേരിൽ നൽകിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്.

പതിനാലാം ഡിവിഷനിൽ മുപ്പതിലധികം പോസറ്റീവ്കേസുകൾ റിപ്പോർട്ട് ചെയ്യുകയും, സമീപ പഞ്ചായത്തിൽ നിന്നും മുക്കം നഗരസഭ പോസ്റ്റീവ് കേസുകളുടെ ലിസ്റ്റിൽ കടന്നുകൂടിയവരെ ഒഴിവാക്കുന്നതിന് കോഴിക്കോട് കളക്ടറോട് നഗരസഭ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ അധികമായി വന്നവരെ ഒഴിവാക്കിയാൽ മുപ്പതിൽ താഴെ മാത്രമേ മുക്കം നഗരസഭയിലെ പതിനാലാം ഡിവിഷനിൽ പോസിറ്റീവ് കേസ് ഉള്ളൂ.

കോൺഗ്രസ് കൗൺസിലർമാരുടെ സമരം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും എൽഡിഎഫ് സർക്കാറിൻറെയും നഗരസഭയുടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇകഴ്ത്തി കാട്ടാനുമാണെന്നും നഗരസഭ ചെയർമാൻ പി ടി ബാബു പറഞ്ഞു

Related Articles

Leave a Reply

Back to top button