Thiruvambady
പുല്ലുരാംപാറ ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ചു

പുല്ലൂരാംപാറ: ഇലന്തുകടവിൽ പുതുതായി നിർമ്മിച്ച പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ചു. പടയാട്ടിൽ ഫ്യൂവൻസ് ഓഫീസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു, പെട്രോൾ പമ്പ് ഉദ്ഘാടനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സെയിൽസ് മാനേജർ നിർവ്വഹിച്ചു.
തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മലയോരമേഖലയിലെ നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുല്ലൂരാംപാറ പെട്രോൾ പമ്പ് യാഥാർഥ്യം ആയതോടുകൂടി മലയോര മേഖലയായ ആനക്കാംപോയിൽ, മുത്തപ്പൻപുഴ, പുല്ലൂരാംപാറ, നെല്ലിപൊയിൽ തുടങ്ങിയ പ്രദേശത്തുള്ളവരുടെ ഏറെനാളത്തെ പ്രതീക്ഷയാണ് യാഥാർഥ്യമായത്.