Kerala

ലൗ ജിഹാദ് ഉണ്ടെന്ന ഇടയ ലേഖനത്തെ തള്ളി ഒരു വിഭാഗം വൈദീകര്‍; ലൗ ജിഹാദെന്ന ആരോപണം കൃത്യമായ കണക്കുകളില്ലാതെയെന്നും വൈദീകര്‍

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച സിറോമലബാര്‍ സഭയുടെ ഇടയ ലേഖനത്തെ തള്ളി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍. കൃത്യമായ കണക്കുകളില്ലാതെയാണ് സഭ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് വൈദിക സെനറ്റ് അംഗം ഫാ. ജോസ് വയലിക്കോടത്ത് പറഞ്ഞു.

വൈദിക സെനറ്റും പാസ്റ്ററല്‍ കൗണ്‍സിലും ചേരുമ്പോള്‍ പ്രതിഷേധം അറിയിക്കുമെന്നും ഫാ ജോസ് വയലിക്കോടത്ത് പറഞ്ഞു. ലൗ ജിഹാദ് വാദം അനവസരത്തിലുള്ളതാണെന്നും, എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളിലും ഇടയലേഖനം വായിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

ബിജെപിയോട് അടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ലൗ ജിഹാദ് വാദം എന്നാണ് ഈ വൈദികരുടെ നിലപാട്.

Related Articles

Leave a Reply

Back to top button