Thiruvambady

കാലിത്തീറ്റ വില വർധനവിനെതിരെ ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

തിരുവമ്പാടി: ഉത്പാദന ചിലവിനു അനുസൃതമായി വില ലഭിക്കാതെ നട്ടം തിരിയുന്ന ക്ഷീര കർഷകർക്ക് ഇരുട്ടടിയായി കേരള ഫീഡ്സ് അടക്കമുള്ള കാലിതീറ്റക്ക് വില വർധിപ്പിച്ചതിൽ ആം ആദ്മി പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

ഉത്പാദന ചിലവിനു അനുപാതികമായി പാൽ വില വർധിപ്പിക്കണമെന്നും കർഷകർക്ക് സബ്സീഡി നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കണമെന്നും ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം കർഷകർ ക്ഷീര മേഖല ഉപേക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം വിലയിരുത്തി.

ആം ആദ്മി തിരുവമ്പാടി മണ്ഡലം കൺവീനർ നാസർ സെഞ്ചുറി, സെക്രട്ടറി ലിൻസ് ജോർജ്ജ്, ബൈജു ജോൺ, ജെയിംസ് മറ്റത്തിൽ, ടോണി വർഗീസ്, ക്വീൻ ഷാജി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button