Kodanchery
കോടഞ്ചേരി കൂരോട്ടുപാറ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

കോടഞ്ചേരി: കോടഞ്ചേരിയിൽ കൂരോട്ടുപാറ, മുണ്ടൂര് പ്രദേശങ്ങളിൽ കാട്ടാനകള്‍ കൃഷിയിടത്തിലെത്തി വ്യാപക നാശനഷ്ടം വരുത്തുന്നത് തുടരുന്നു. പലയിടങ്ങളിലും വീടുകള്‍ക്ക് സമീപത്തുപോലും കാട്ടാനകള്‍ എത്തുന്നുണ്ട്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുണ്ടൂര് പിണക്കാട്ട് ബിജുവിന്റെ കൃഷിയിടത്തില്‍ എത്തിയ കാട്ടാനയെ തുരത്താൻ നാട്ടുകാര്‍ ഏറെ നേരം ശ്രമിച്ചെങ്കിലും വിഫലമായി. വനപാലകരും സ്ഥലത്തെത്തിയിരുന്നു.
തെങ്ങ്, കമുക്, ജാതി തുടങ്ങിയ വിളകള്‍ കാട്ടാന നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെയ്ക്കുന്നത്. വീടുകളില്‍ പോലും കഴിയാന്‍ പ്രദേശവാസികള്‍ ഭയക്കുന്ന സാഹചര്യത്തിൽ വന്യ ജീവികള്‍ വനത്തില്‍ നിന്ന് പുറത്ത് കടക്കുന്നത് തടയാന്‍ അടിയന്തിര നടപടികൾ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.







