Thiruvambady

രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്

തിരുവമ്പാടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്. ഫേസ്ബുക്ക് പേജിലൂടെയാണ് എം.എൽ.എ തന്റെ പ്രതിഷേധം അറിയിച്ചത്.

ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാറിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കംമെന്നും ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഈ അനീതിക്കെതിരെ പ്രതിഷേധം ഉയർത്തേണ്ടതുണ്ടെന്നും ഇനിയെങ്കിലും സംഘപരിവാറാണ് ഇന്ത്യയുടെ പൊതുശത്രു എന്ന് കേരളത്തിലെ കോൺഗ്രസുകാർ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം.എൽ.എ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related Articles

Leave a Reply

Back to top button