സെന്റ്മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ അമൃത് മഹോത്സവ് സംഘടിപ്പിച്ചു:

കോടഞ്ചേരി: സ്വാതന്ത്യത്തിന്റെ 75ാം വാർഷികത്തോടനുIബന്ധിച്ച് ദേശീയ ഹരിത സേന കേരള വനം വകുപ്പിന്റെയും പരിസ്ഥിതി കാലാവസ്ഥ വൃതിയാന വകുപ്പിന്റേയും സഹകണത്തോടെ വിദ്യാലയങ്ങളിൽ നടത്തുന്ന ഭാരത് കാ അമൃത് മഹോത്സവം മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിച്ചു.
ഊർജ്ജ സംരക്ഷണം, ശുചികരണ പ്രവർത്തനങ്ങൾ,പ്ലാസ്റ്റിക് നിർമ്മാർജന പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, യോഗാ പരിശീലനം എന്നിവയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഊർജജ സംരക്ഷണ സർവ്വേ, വീടും പരിസരവും വൃത്തിയാക്കൽ,ചിത്രരചന, പ്രസംഗം പോസ്റ്റർ നിർമ്മാണം, തുണിസഞ്ചി നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം, വിത്തു പേന നിർമ്മാണം എന്നിവ ഒരാഴ്ചത്തെ പരിപാടിയുടെ ഭാഗമായി നടത്തി.
വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശ്, ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കൃപാ വാര്യർ, യോഗാചാര്യൻ എം ജെ ജോസഫ്, സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിക്കൽ , വൈസ് പ്രിൻസിപ്പാൾ ജസിത കെ എന്നിവർ നേതൃത്വം നൽകി.







