Kodanchery
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ടയർ മോഷണം പോയി:

കോടഞ്ചേരി: പുലിക്കയത്ത് നിന്ന് മുരിക്കുംചാൽ പോകുന്ന വഴി അലക്സ് പുല്ലാന്നിവയലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ രണ്ട് ടയറുകളും മോഷണം പോയി.
ബൈക്കിനു മുകളിൽ വച്ചിരുന്ന റെയിൻ കോട്ടും നഷ്ടമായി. ഇന്നു രാവിലെയാണ് സംഭവം നടന്നത്. ആദ്യമായാണ് ഈ പരിസരത്തുനിന്ന് ഇങ്ങനെ ഒരു മോഷണം നടക്കുന്നത്.






