മുക്കത്ത് കഞ്ചാവുമായി ഒരാൾ പിടിയിലായി


Aug. 12, 2021, 6:28 a.m.
മുക്കം:വിൽപ്പനയ്ക്കായി കൊണ്ടുവന്ന 500 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. അരീക്കോട് മൂർക്കനാട് സ്വദേശി ചെമ്പൻതൊടിക മുഹമ്മദാലിയാണ് (കൊണ്ടോട്ടികാക്ക -64) മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി എന്നിവിടങ്ങളിൽ ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തിവരികയായിരുന്ന ഇയാളെ താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം ‘ഓപ്പറേഷൻ ഗഞ്ച ഹണ്ടിന്റെ’ ഭാഗമായി നിരീക്ഷിച്ചു വരികയായിരുന്നു.
ബുധനാഴ്ച രാവിലെ മുക്കം ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ മുക്കം വെന്റ് പൈപ്പ് പാലത്തിനു സമീപമാണ് ഇയാൾ പിടിയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഇരുപതിനായിരം രൂപയോളം വിലവരും. എസ്.ഐ. മജീദ്, എ.എസ്.ഐ. സലീം മുട്ടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്, ഹോംഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്







