Thiruvambady
ഹോം ക്വോറൻ്റയിനുകളിൽ കഴിയുന്നവരെ സന്ദർശിച്ചു.

തിരുവമ്പാടി പഞ്ചായത്തിലെ ഹോം ക്വോറൻ്റയിനിൽ കഴിയുന്നവരുടെ സ്ഥിതിവിവരങ്ങൾ പരിശോധിക്കുന്നതിനായി ആർ ആർ ടി കോർ കമ്മറ്റി അംഗങ്ങൾ വിവിധ ഭവനങ്ങൾ സന്ദർശിച്ചു. വരും ദിവസങ്ങളിലും ഭവന സന്ദർശനം തുടരും.
സന്ദർശന സമയത്ത് ക്വാറൻ്റയിനിൽ ഉള്ളവർ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും അവരുടെ പരാതികൾ സ്വീകരിക്കുകയും ചെയ്യും.
പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, സർക്കിൾ ഇൻസ്പെക്ടർ ഷാജു ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, എച്ച് ഐ അബ്ദുറഹ്മാൻ, ജനമൈത്രി പോലീസ് ഓഫിസർ നിഖിൽ തുടങ്ങിയവർ സന്ദർശന സംഘത്തിൽ അംഗങ്ങളായിരുന്നു.







