കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും നിരന്തരം മോഷണം:പ്രതിയെ പിടിക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചു

കോടഞ്ചേരി : മഞ്ഞുമലയിൽ വാഹനാപകടത്തിൽ പരുക്കു പറ്റി മറ്റു തൊഴിൽ മാർഗ്ഗം ഇല്ലാത്ത ഇടമുറി സജിയുടെ കടയിൽ തുടർച്ചയായി അഞ്ചാം തവണ മോഷണം നടന്നിട്ടും, കോടഞ്ചേരിയിൽ ഉം പരിസരപ്രദേശങ്ങളിലും നിരന്തരം മോഷണം നടത്തിയിട്ടും പ്രതിയെ പിടിക്കാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പകൽ തീപ്പന്തവുമായി പ്രതിഷേധ ധർണ നടത്തി.
നക്സൽ സ്വാധീനം ആരോപിച്ചു പ്രസ്തുത മേഖലയിൽ പോലീസ് പട്രോളിങ് പോലും ഇല്ലാത്തത് മോഷ്ടാക്കൾക്ക് സ്വൈര്യവിഹാരം നടത്തുന്നതിന് അവസരം ആണെന്നും മേഖലയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അടിയന്തരമായി പോലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു . സജിക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ധർണ ക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കേരള ഭരണം കൈയാളുന്ന സിപിഎം ബിജെപി കക്ഷികൾ പോലീസിനെ ഉപയോഗിച്ച് കുഴൽപ്പണ ഡോളർ കടത്തു കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും നാട്ടിലെ പാവപ്പെട്ടവരെ വേട്ടയാടി മോഷ്ടാക്കൾക്ക് സ്വൈര്യവിഹാരം നടത്തുവാൻ പോലീസിന് സർക്കാർ ഒത്താശയോടുകൂടി അവസരമൊരുക്കുകയാണ് എന്ന് ഡിസിസി ജനറൽ സെക്രട്ടറി പിസി ഹബീബ തമ്പി പകൽ പന്ത പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിൻസെന്റ് വടക്കേ മുറിയിൽ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ജിജി എലിവാലുങ്കൽ, ഷിജു കൈത കുളം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു മനയിൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസഫ് അല വേലിയിൽ, തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ലൈജു അരീപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
സേവാദൾ നിയോജകമണ്ഡലം ചെയർമാൻ ഫ്രാൻസിസ് മുണ്ടാ ട്ടിൽ, വിൽസൺ തറപ്പിൽ, റോയി കളത്തൂർ, കെ. എൽ ജോസഫ് കുറൂർ, ഫ്രാൻസിസ് ചിപ്പിലിത്തോട്, ജോർജ് പുത്തൻപുര എന്നിവർ പ്രതിഷേധ പ്രകടനത്തിനും പകൽ തീപ്പന്ത ധർണയ്ക്ക് നേതൃത്വം നൽകി







