Thiruvambady

തിരുവമ്പാടിയിലെ വ്യാപാരി മുഹമ്മദ് റാഫി അന്തരിച്ചു

തിരുവമ്പാടി: പാലോട്ടുപറമ്പിൽ അലവി – പാത്തുമ്മ ദമ്പതികളുടെ മകനും തിരുവമ്പാടി ആർ ജെ ഫാൻസി ഉടമയുമായ മുഹമ്മദ് റാഫി (47) അന്തരിച്ചു.

ഖബറടക്കം ഇന്ന് (21-08-2021-ശനി) ഉച്ചയ്ക്ക് ഒരു മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

ഭാര്യ: ജസ്ലീന . മക്കൾ: ജഫാക്കത്ത്, ജസ്മൽ, ജസ്വീർ. സഹോദരങ്ങൾ: അബ്ദുൽ സത്താർ, നർഗീസ്, സലീന .

മുഹമ്മദ് റാഫിയുടെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി ഇല്ലിക്കൽ അനുശോചനം രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button