Thiruvambady

നിരവധി മോഷണ കേസിലുൾപ്പെട്ട പ്രതി തിരുവമ്പാടി പോലീസിൻറെ പിടിയിലായി

തിരുവമ്പാടി: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹൻ ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ ദിവസം രാവിലെ തിരുവമ്പാടി എ ടിഎം കൗണ്ടറിന് മുൻവശം സംശയാസ്പദമായി നിൽക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി സഞ്ചരിച്ച ബൈക്ക് തോട്ടുമുക്കത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് മനസ്സിലാക്കുകയും തുടർന്നു നടന്ന പരിശോധനയിൽ വാഹനത്തിൽ പൂട്ട് പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പിയും കൈവശം ഉണ്ടായിരുന്നു.
തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മുൻപ് പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ യതാണെന്നും പ്രതിക്ക് മുക്കം പോലീസ് സ്റ്റേഷനിലും താമരശ്ശേരി, മെഡിക്കൽ കോളേജ്, കുന്നമംഗലം, തിരുവമ്പാടി എന്നീ പോലീസ് സ്റ്റേഷനുകളിലും മോഷണ കേസുകളും പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button