Mukkam
റോഡരികിലെ ആൽമരം നശിപ്പിക്കാൻ ശ്രമമെന്ന് പരാതി

മുക്കം: അഗസ്ത്യൻമുഴി-കുന്ദമംഗലം പാതയിൽ വെസ്റ്റ് മണാശ്ശേരിയിലെ അരയാൽമരം നശിപ്പിക്കാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം. രാത്രിയിൽ മരത്തിൽ ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് വലിയ ദ്വാരങ്ങളുണ്ടാക്കി രാസവസ്തുക്കൾ നിറച്ച് ഉണക്കിക്കളയാനാണ് ശ്രമിച്ചത്.
മരത്തിലെ ഇല വാടിവീഴുന്നത് ശ്രദ്ധയിപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ദ്വാരങ്ങൾ കണ്ടെത്തിയത്. ആൽമരം പൂർണമായും ഉണക്കംപിടിച്ച അവസ്ഥയിലാണ്
നടപടി ആവശ്യപ്പെട്ട് വനംവകുപ്പ്, പോലീസ്, നഗരസഭാധികൃതർ തുടങ്ങിയവർക്ക് പരാതി നൽകി







