Mukkam

മു​ക്ക​ത്ത് സ​ർ​വീ​സ് സ്റ്റേ​ഷ​ൻ ഉ​ട​മ​യെ മ​ർ​ദി​ച്ച കേസിൽ ര​ണ്ടു​പേ​ർ പിടിയിൽ

മു​ക്കം: ഇ​രു​ച​ക്ര വാ​ഹ​നം ക​ഴു​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സ് സ്റ്റേ​ഷ​ൻ ഉ​ട​മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​രെ മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി. കേ​സി​ലെ ഒ​ന്നാം പ്ര​തി മു​ക്കം കു​റ്റി​പ്പാ​ല​ക്ക​ൽ കെ.​പി. ഷാ​ഹു​ൽ ഹ​മീ​ദ്, ആ​ന​യാം​കു​ന്ന് എ​ട​ലം​പാ​ട്ട് ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളെ താ​മ​ര​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഇ​വ​രു​ൾ​പ്പെ​ടെ ആ​കെ ആ​റു പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തത്. ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.

മു​ക്കം അ​ഭി​ലാ​ഷ് ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​യ​ന്‍റീ​സ് ഗാ​രേ​ജ് സ​ർ​വീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി സ​ർ​വീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്ര​തി​ക​ൾ ത​ന്‍റെ വാ​ഹ​നം ഉ​ട​നെ ക​ഴു​കി ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​സ​മ്മ​തി​ച്ച​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു

Related Articles

Leave a Reply

Back to top button