Koodaranji

കോവിഡ് രോഗബാധിതർക്ക് ക്വാറൻ്റയിൻ സൗകര്യം ഉറപ്പുവരുത്താൻ ഗ്രാമ പഞ്ചായത്ത് ഭരണസമതി തയ്യാറാകണം യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി: കോവിഡ് ബാധിക്കുന്നവർക്ക് നിരിക്ഷണത്തിൽ കഴിയുന്നതിന് പഞ്ചായത്തിന് കീഴിൽ ഡീ.സീ.സി സെൻ്റർ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

ഭരണ സമിതിക്ക് നേതൃത്വം നൽകുന്നവർ ഡി..സീ.സീ ആരംഭിക്കാൻ തയ്യാറാകത്തതാണ് രോഗവ്യാപനം കൂടാൻ കാരണമായത്. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ കുടുംബത്തിലെ മുഴുവൻ ആളുകൾക്കും രോഗം ബാധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത് വീടുകളിൽ ക്വാറൻ്റയിന് ആവിശ്യമായ യാതൊരു വിധ സൗകര്യവും ഇല്ലാത്ത ആളുകളൊടും താമസസ്ഥലത്ത് തന്നെ നിരിക്ഷണത്തിൽ കഴിയാൻ നിർബദ്ധിക്കുന്ന അധികൃതരുടെ നടപടി അംഗികരിക്കാനാവില്ല.

മണ്ഡലം പ്രസിഡൻറ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യഷനായി,ജിൻ്റോ പുഞ്ചത്തറപ്പിൽ,അരുൺ കല്ലിടുക്കിൽ,ഉൻമേഷ് പുത്തൻപുരക്കൽ,ഡിബിൻ കൂമ്പാറ,മുജിബ് പുള്ളിശ്ശേരി, അജ്നാസ് മാപ്പിളവീട്ടിൽ, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button