Thiruvambady

തിരുവമ്പാടി ഏഴാം വാർഡിൽ ആശവർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ ഏഴാം വാർഡിൽ ആശാവർക്കറായി സേവനം ചെയ്യുവാൻ താല്പര്യമുള്ള യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 25 നും 45 വയസ്സിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ള വനിതകൾക്ക് അപേക്ഷിക്കാം.

അപേക്ഷകൾ 2021 സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിക്ക് മുമ്പായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും, മെഡിക്കൽ ഓഫീസർ ഡോ.നിഖിലയും അറിയിച്ചു.

Related Articles

Leave a Reply

Back to top button