Pullurampara

പുല്ലൂരാംപാറ ബഥാനിയായിൽ അഖണ്ഡ ജപമാല സമർപ്പണം ആരംഭിച്ചു

പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവൽ സെന്ററിൽ 101 ദിവസം 24 മണിക്കൂറും നീണ്ടുനിൽക്കുന്ന അഖണ്ഡ ജപമാല സമർപ്പണത്തിന് തുടക്കം കുറിച്ചു. ഓഗസ്റ്റ് 30ന് ആരംഭിച്ച് ഡിസംബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് ഈ വർഷത്തെ ക്രമീകരണങ്ങൾ.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് അഖണ്ഡ ജപമാല സമർപ്പണത്തിന്റെ ചടങ്ങുകൾ നടത്തുന്നത്. ബഥാനിയ വിഷൻ എന്ന യുട്യൂബ് ചാനൽ വഴി വിശ്വാസികൾക്ക് ചടങ്ങുകളിൽ തൽസമയം പങ്കെടുക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും രാവിലെ 6 മണിക്കും, ഉച്ചയ്ക്ക് 12 മണിക്കും, വൈകുന്നേരം 7 മണിക്കും വിശുദ്ധ കുർബാനയും, ഉച്ചയ്ക്ക് ശേഷം 3 മണിക്കും, പുലർച്ചെ 3 മണിക്കും കുരിശിന്റെ വഴിയും കരുണ കൊന്തയും ഉണ്ടായിരിക്കും എന്നും അറിയിച്ചു.

Related Articles

Leave a Reply

Back to top button