Koodaranji

നിർത്തിവച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം; യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിലെ മിക്ക വാർഡുകളും കണ്ടയ്ൻ്റ്മെൻ്റ് സോണിൽ നിന്നു ഒഴുവാക്കപ്പെട്ട സാഹജര്യത്തിൽ കക്കാടംപൊയിൽ ,പൂവാറൻ തോട് ഭാഗങ്ങളിലെക്കുള്ള കെ.എസ്.ആർ ട്ടി സി ബസ് സർവീസ് പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടിട്ടും നിർത്തിവെച്ച് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാകുന്നില്ലെന്നും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രേഖാമൂലം എഴുതി നൽകിയാൽ മാത്രമേ സർവീസ് പുനരാരംഭിക്കാൻ കഴിയൂ എന്ന നിലപാട് മലയോര മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കുകയാണന്ന് യോഗം വിലയിരുത്തി.

മണ്ഡലം പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.ജിൻ്റോ പുഞ്ചത്തറപ്പിൽ,അരുൺ കല്ലിടുക്കിൽ,സുഹൈൽ കൽപ്പര്, ഉൻമേഷ് മരംഞ്ചാട്ടി,ഗിൽഗ ജോസ്, ഡിബിൻ കൂമ്പാറ,വിബിൻ കൂടരഞ്ഞി,അജ്നാസ്,പ്രസാദ് കുളപ്പാറകുന്ന് എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button