Kodiyathur

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫീവർ സർവയലൻസ് സർവ്വെ ആരംഭിച്ചു

കൊടിയത്തൂർ: നിപ്പ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം പ്രദേശത്ത് രോഗബാധ സാന്നിദ്ധ്യം പരിശോധിക്കുന്ന സൂക്ഷ്മ അന്വേഷണത്തിൻ്റെ ഭാഗമായി ഫീവർ സർവയലൻസ് സർവ്വെയ്ക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

ഗൂഗിൽ മീറ്റ് വഴി ആരോഗ്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിശ ചേലപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ഡപ്പ്യൂട്ടി ഡയറക്ടർ ഡോക്ടർ വിദ്യ, എൻ.എച്ച്.എം കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ നവീൻ എന്നിവർ പദ്ധതി വിശദീകരിച്ചു. ചെറുവാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ, കൊടിയത്തൂർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു എന്നിവർ പരിശീലന പരിപാടിക്ക് വേണ്ട മറ്റ് നിർദ്ദേശങ്ങൾ നൽകി. സെപ്റ്റംബർ 7, 8 തിയ്യതികളിൽ സർവ്വേ പൂർത്തിയാക്കണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശം. നിപ്പ സ്ഥിരീകരിണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച കണ്ടെയിൻമെന്റ് സോണിലെ മുഴുവൻ വീടുകളിലെ എല്ലാവരുടെയും വിവരശേഖരണമാണ് രണ്ട് ദിവസം കൊണ്ട് പൂർത്തീകരിക്കുന്നത്.

Related Articles

Leave a Reply

Back to top button