Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: സെപ്റ്റംബർ 8 ന് പൊന്നാങ്കയം സ്ക്കൂളിൽ വെച്ച് നടത്തിയ 52 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ റിസൾട്ട് ലഭിച്ചതിൽ 5 പോസിറ്റീവും, ഇന്ന് തിരുവമ്പാടിയിൽ വെച്ച് 33 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റും 58 പേരുടെ ആൻറിജൻ ടെസ്റ്റും നടത്തിയതിൽ ആൻ്റിജനിൽ 6 പോസിറ്റീവും ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 22 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.

വാർഡ് 2, 3, 7, 9, 11, 14, 15, 17 ൽ ഒരാൾക്ക് വീതവും വാർഡ് 4, 6 ൽ 2 പേർക്കും വാർഡ് 5 ൽ 4 പേർക്കും വാർഡ് 10, 12 ൽ 3 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ 287 പേർ പഞ്ചായത്ത് പ്രദേശത്ത് ചികിത്സയിൽ ഉണ്ട്, ഇതിൽ 258 പേർ വീടുകളിൽ കഴിയുന്നു, ഇന്ന് വാക്സിനേഷൻ നടത്തിയിട്ടില്ല എന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button