Thiruvambady

തിരുവമ്പാടിയിലെ പാമ്പിഴഞ്ഞപാറയിൽ; കോൺഗ്രസിൽ നിന്നും രാജിവച്ചു വന്നവർക്ക് സ്വീകരണം നൽകി

തിരുവമ്പാടി: പാമ്പിഴഞ്ഞപാറയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ മുഹമ്മദിനെ രാജിയോടെ ആരംഭിച്ച പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതായി പാർട്ടി നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് ദേശീയ കർഷക തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്ന തിരുവമ്പാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സിപിഐ(എം)ൽ ചേർന്നത്. തുടർന്ന് ജമീഷ് ഇളം തുരുത്തിയിൽ, വെൽഫെയർ പാർട്ടിയുടെ ജില്ലാ നേതാവായിരുന്ന രാജു പുന്നയ്ക്കൽ, മുൻ പഞ്ചായത്ത് അംഗം ഷംസുദ്ദീൻ പള്ളിവിള, കെടി സെബാസ്റ്റ്യൻ, സജീവ വലിയാത്ത്, മിനി വലിയത്ത് തുടങ്ങിയവർ സിപിഐ(എം )ൽ ചേർന്നിരുന്നു.

ഇപ്പോൾ പാമ്പിഴഞ്ഞപാറയിലെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സജീവ പ്രവർത്തകരായ അബ്ദു പി കെ, ഷെഹീർ മുണ്ടക്കോടൻ, അനസ് മങ്ങാട്ടിൽ, സലീം തയ്യിൽ, ഹാരീസ് തോട്ടുംകുടി എന്നിവർ സിപിഐ(എം )ൽ ചേർന്നിരിക്കുകയാണ്.

സ്വീകരണ ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ പതാക കൈമാറി. ഏരിയ കമ്മിറ്റി അംഗം സി എൻ പുരുഷോത്തമൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഗണേഷ് ബാബു, സുനിൽ ഖാൻ, സജി ഫിലിപ്പ്, ശിവദാസൻ, ജിബിൻ പി ജെ, അസ്‌ലം, മുഹമ്മദലി, റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button