Koodaranji

മരം മുറിച്ച് കൊണ്ടുപോയതിനെ തുടർന്ന് റോഡ് തകർന്നതായി പരാതി

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെടുന്ന മഞ്ഞപൊയിൽ-കുളിരാമുട്ടി ബൈപ്പാസ് റോഡിൽ സ്വകാര്യ വ്യക്തിയുടെ മരങ്ങൾ മുറിച്ച് കൊണ്ടുപോയതിനെ തുടർന്ന് റോഡ് തകർന്നതായി പരാതി.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള റബർ മരങ്ങൾ മുറിച്ച് ലോറിയിൽ കൊണ്ടുപോയതിനെ തുടർന്നാണ് റോഡ് തകർന്നത്.

പ്രദേശവാസികളുടെ ആശ്രയമായ റോഡ് തകർന്നതിനെ തുടർന്ന് കാൽനടയും വാഹന ഗതാഗതവും ദുസ്സഹമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

വാർഡ് മെമ്പറും, പഞ്ചായത്തും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, റോഡ് പൂർവസ്ഥിതിയിലാക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button