Mukkam

മുക്കത്ത് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുമായി നഗരസഭ:പാർക്കിങ് റോഡിന്റെ ഒരുവശത്ത് മാത്രമാക്കി

മുക്കം: ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടിയുമായി നഗരസഭാ അധികൃതർ. വില്ലേജ് ഓഫീസ്-പുതിയ ബസ്‌സ്റ്റാൻഡ് റോഡരികിൽ വ്യാപാരികളുടെ സഹകരണത്തോടെ പാർക്കിങ് സംവിധാനമൊരുക്കി. ശനിയാഴ്ചമുതൽ വാഹനങ്ങൾ ഈ റോഡിന്റെ ഒരുവശത്തു മാത്രമേ നിർത്തിയിടാവൂ. റോഡിന്റെ ഒരു വശത്തുമാത്രം വാഹനം പാർക്കു ചെയ്യുന്നതോടുകൂടി റോഡിലെ ട്രാഫിക് പ്രശ്നത്തിന് പരിഹാരമാകും.

ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ റോഡിന്റെ ഓരോ വശത്തായി വാഹനങ്ങൾ പാർക്കു ചെയ്യണം. നോ പാർക്കിങ് ബോർഡ് ഓരോ ദിവസവും എടുത്തുമാറ്റി വെക്കുന്നതിന് ഓരോ വ്യാപാര സ്ഥാപനത്തിനും ചുമതല നൽകിയിട്ടുണ്ട്.

നഗരസഭാ ചെയർമാൻ പി.ടി. ബാബുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. വ്യാപാരികളും പോലീസും ഭരണസമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. നോ പാർക്കിന് ബോർഡ് സ്ഥാപിച്ച് നഗരസഭാ ചെയർമാൻ പി.ടി. ബാബു പരിഷ്കാരം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദിനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപ്, റവന്യൂ ഇൻസ്പെക്ടർ സുരേഷ്ബാബു, എച്ച്.ഐ. അജിത്ത്, ജെ.എച്ച്.ഐ. അജീഷ്, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഈ പാർക്കിങ് സംവിധാനം മറ്റു റോഡുകളിലും നടപ്പാക്കുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു

Related Articles

Leave a Reply

Back to top button