കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാക്സിനേഷൻ അറിയിപ്പ്; നാളെ മെഗാ വാക്സിനേഷൻ ക്യാമ്പ്

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നാളെ (20-09-2021) 1500 പേർക്ക് വാക്സിൻ നൽകാനുള്ള ക്രമീകരണം നടത്തി, കോടഞ്ചേരി എൽപി സ്കൂളിൽ വച്ച് 1000 പേർക്കും, നെല്ലിപ്പൊയിൽ യുപി സ്കൂളിൽ വച്ച് 500 പേർക്കും വാക്സിൻ വിതരണം നൽകുന്നതാണ് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു.
ഇനിയും ഒന്നാം ഡോസ് വാക്സിൻ ലഭിക്കാത്ത ആളുകൾ ഉണ്ടെങ്കിൽ നിർബന്ധമായും അതാത് വാർഡ് മെമ്പർമാരുടെ കൈവശമോ, ആശാവർക്കർ, RRT അംഗങ്ങളൾ എന്നിവരിൽ ആരുടെ എങ്കിലും കൈവശം പേരും ഫോൺ നമ്പറും നൽകി നാളത്തെ മെഗാ വാക്സിനേഷൻ ക്യാമ്പിൽ നിന്നും വാക്സിൻ സ്വീകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
ഓരോ വാർഡിനും നിർദിഷ്ടസമയം നിശ്ചയിച്ചിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമയക്രമം തെറ്റിക്കാതെ ജനങ്ങൾ ഈ ജനകീയ വാക്സിനേഷൻ ക്യാമ്പിൽ സഹകരിച്ച് വാക്സിൻ സ്വീകരിക്കണമെന്ന് അറിയിയിച്ചു.
നെല്ലിപ്പൊയിൽ യു പി സ്കൂൾ
രാവിലെ 10 മുതൽ 11വരെ
വാർഡ് 1, 3
രാവിലെ 11.1 മുതൽ ഉച്ചക്ക് 12 വരെ
വാർഡ് 4, 5
ഉച്ചക്ക് 12.01 മുതൽ ഒരുമണിവരെ
വാർഡ് 6, 7
ഉച്ചക്ക് 1.30 മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെ
വാർഡ് 8, 9
കോടഞ്ചേരി എൽ പി സ്കൂൾ
രാവിലെ 10 മുതൽ 11 വരെ
വാർഡ് -2, 20
രാവിലെ 11മുതൽ ഉച്ചക്ക് 12 വരെ
വാർഡ് 10, 11
ഉച്ചക്ക് 12 മുതൽ ഒരു മണിവരെ
വാർഡ് -12, 13
ഉച്ചക്ക് 1.01 മുതൽ രണ്ട് മണിവരെ
വാർഡ് 14, 15
ഉച്ച കഴിഞ്ഞ് 2.01 മുതൽ വൈകിട്ട് 03 വരെ
വാർഡ് 16, 17
വൈകിട്ട് 3.01 മുതൽ 04 വരെ
വാർഡ് 18,19, 21







