പൊട്ടിപ്പൊളിഞ്ഞ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി; യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കോടഞ്ചേരി: തുഷാരഗിരി – കിന്നരിത്തോട് റോഡ് പൊട്ടിപ്പൊളിഞ്ഞു യാത്ര ദുഷ്കരമായ സാഹചര്യത്തിൽ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് തകർന്ന റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി നാടിനു മാതൃകയായത്.
മലയോര മേഖലകളിലെ ആളുകൾ ഉപയോഗിക്കുന്ന കിന്നരിതോട് റോഡിൽകൂടി ഓട്ടോറിക്ഷ പോലും പോകാൻ കഴിയാതെ വന്നതിനെ തുടർന്നാണ് വാർഡ് കോൺഗ്രസ് കമ്മിറ്റി അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുകയും, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോൺഗ്രീറ്റ് ചെയ്യുകയുമായിരുന്നു. താൽക്കാലികമായി റോഡ് നിർമ്മിക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാക്കി സ്വന്തം നിലയിൽ റോഡ് കോൺക്രീറ്റ് ചെയ്യാൻ വാർഡ് കമ്മിറ്റി പ്രസിഡണ്ട് ജോർജ് പുത്തൻപുരയ്ക്കൽന്റെ നേതൃത്വത്തിൽ തീരുമാനിക്കുകയായിരുന്നു.
വാർഡ് മെമ്പർ സിസിലി ജേക്കബ്, തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ലൈജു അരീപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസ് കാവാട്ടുതടം, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജി എലിവാലുങ്കൽ ബിനോയ് ചക്കുംമൂട്ടിൽ, ബിബിൻ പതിച്ചേരി, ലിജോ എലവുങ്ങൽ, സിസിൽ തേക്കുംകാട്ടിൽ, ലിജോ മലേപ്പറമ്പിൽ, റോബിൻ മണ്ഡപം,ഷജിൽ പരിത്തിമല, ജിനീഷ് വെള്ളാവൂർ, ജിൻസ് മലേപ്പറമ്പിൽ, റോയ്സൺ കേഴപ്ലാക്കൽ, നിഗിൽ കുഴിക്കാട്ട്, ജോഷി പുത്തൻപുര, ഷിനു കരിക്കുന്നേൽ, ബേബി കോട്ടുപ്പള്ളി, ബാബു പൂച്ചക്കുഴി, കുഞ്ഞുകുട്ടി, ജോസ് മണ്ഡപത്തിൽ, ഷാജി,വിനീഷ് മലേപ്പറമ്പിൽ തുടങ്ങിയർ റോഡ് കോൺക്രീറ്റിന് നേതൃത്വം നൽകി.







