India

‘നിസര്‍ഗ’ അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റാവും; 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത, മഹാരാഷ്ട്രയിലും ഗുജറാത്തിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് ‘നിസര്‍ഗ’ എന്നാണ് പേരിട്ടിരിക്കുന്നത്. 11.30 ഓടെ ഇത് രൂപം കൊള്ളുമെന്നാണ് പ്രവചനം. ആ സമയത്ത് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗത. അര്‍ധരാത്രിയോടെ ‘നിസര്‍ഗ’ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. ആ സമയത്ത് 125 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സംസ്ഥാനങ്ങള്‍ മത്സ്യബന്ധനം വിലക്കി ബോട്ടുകള്‍ തിരികെ വിളിച്ചിട്ടുണ്ട്.

അതേസമയം മുന്നറിയിപ്പിനെ തുടര്‍ന്ന് തീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുബൈ, താനെ, പാല്‍ഖര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നാളെ റെഡ് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button