Thiruvambady

എസ് ബി ഐ എടിഎം പ്രവർത്തിക്കാത്തതിനെതിരെ തിരുവമ്പാടിയിലെ വ്യാപാരികളുടെ പ്രതിഷേധം ഇന്ന്

തിരുവമ്പാടി: കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറി തകരാറിലായ എസ്ബിഐയുടെ എടിഎം ഇതുവരെ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10:30 ന് തിരുവമ്പാടിയിലെ വ്യാപാരികൾ എസ് ബി ഐ തിരുവമ്പാടി ബ്രാഞ്ചിലേക്ക് മാർച്ചും, തുടർന്ന് അക്കൗണ്ടിൽ നിന്നും ഒരു രൂപ വീതം പിൻവലിച്ചു കൊണ്ട് പ്രതിഷേധിക്കുകയും ചെയും.

തിരുവമ്പാടിയിലെ വ്യാപാരികളും ജനങ്ങളും നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും എടിഎം പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു സമരത്തിലേക്ക് വ്യാപാരി സംഘടന നീങ്ങാൻ കാരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button