Kodanchery

ഈങ്ങാപ്പുഴയിലെ എം എൽ എ ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി- പുതുപ്പാടി ഗ്രാമപഞ്ചായത്തുകളിലെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ ഈങ്ങാപ്പുഴയിൽ പുതുപ്പാടി സഹകരണ ബാങ്കിന് സമീപം എം എൽ എ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

ഇനി മുതൽ എല്ലാ ശനിയാഴ്ചയും ഇവിടെ എം എൽ എ ക്യാമ്പ് ചെയ്യും. നിലവിൽ ഒരു ദിവസമാണ് ഓഫീസ് പ്രവർത്തനം എങ്കിലും ആഴ്ചയിൽ എല്ലാ ദിവസവും തുറക്കാൻ കഴിയുന്ന രീതിയിൽ ക്രമീകരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.ഓഫീസ് ഉദ്ഘാടനം മുൻ എം എൽ എ ജോർജ് എം തോമസ് നിർവ്വഹിച്ചു.

പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, അമൽ രാജ്, അമ്പുടു ഗഫൂർ, ഡെന്നി വർഗീസ്,കെ സി വേലായുധൻ, ടി എ മൊയ്‌തീൻ, എം ഇ ജലീൽ,ടി എം പൗലോസ്, ബി മൊയ്‌തീൻ കുട്ടി,ടി കെ നാസർ, ബി ഖാദർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button