എഞ്ചിനീയേഴ്സ് ഹാൾ ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ എഞ്ചീനീയർ മാർക്കുള്ള ഹാൾ ദീർഘകാലമായി പരാതീനതകൾക്ക് നടുവിലായിരുന്നു. ചെറിയ മുറികൾക്കുള്ളിൽ വെച്ചായിരുന്നു മീറ്റിംഗും മറ്റ് ഓഫീസ് കാര്യങ്ങളും ചെയ്തുപോന്നിരുന്നത്. ഇതാണ് പുതിയ രീതിയിൽ വിശാലമാക്കി പുതുക്കിപണിതത്.ഹാളിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കരീം പഴങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, വികസന കാര്യ സറ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദിവ്യ ഷിബു , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ബാബു പൊലു കുന്നത്ത് , രതീഷ് കെ, കെ.ജി. സീനത്ത്, ഫാത്തിമ നാസർ, മറിയം കുട്ടി ഹസ്സൻ , കോമളം തോണിച്ചാലിൽ, സിജി കെ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ , അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.







