എസ് ബി ഐ എ ടി എം പ്രവർത്തിക്കാത്തതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം
തിരുവമ്പാടി: കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറി പ്രവർത്തനം നിലച്ച എസ് ബി ഐ യുടെ തിരുവമ്പാടി ടൗണിലെ എ ടി എം ഇതുവരെയും പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ എസ് ബി ഐ തിരുവമ്പാടി ബ്രാഞ്ചിലേക്ക് മാർച്ച് നടത്തി.
പൊതുവെ വ്യാപാര മാന്ദ്യം അനുഭവപ്പെടുന്ന ഈ അവസരത്തിൽ എ ടി എം പ്രവർത്തനം നിലച്ചത് വ്യാപാരികൾക്കും നാട്ടുകാർക്കും ഒരുപോലെ തിരിച്ചടി ആയിരിക്കുകയാണ്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും എ ടി എം പുന:സ്ഥാപിക്കുന്നതിൽ എസ് ബി ഐ അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചതെന്ന് ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിജി ഇല്ലിക്കൽ പറഞ്ഞു.
രണ്ടു മാസത്തിനകം എ ടി എം പുന:സ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
താര ബാലൻ, ഫൈസൽ ചാലിൽ, സിൻഗാർ ഗഫൂർ, ബേബി വർഗീസ്, സാഗര രവി തുടങ്ങിയവർ പ്രസംഗിച്ചു.

DCIM100GOPROGOPR0139.JPG 
DCIM100GOPROGOPR0140.JPG 
DCIM100GOPROGOPR0141.JPG 
DCIM100GOPROGOPR0133.JPG
📝News Desk Tiruvambadi News











