Koombara
കക്കാടംപൊയിൽ റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്; യുവാവിന് പരിക്ക്

കൂമ്പാറ: കക്കാടംപൊയിൽ റോഡിൽ ആനക്കല്ലുംപാറയ്ക്ക് സമീപം ബൈക്ക് കൊക്കയിലെക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. ഇന്നലെ വൈകുന്നേരം നിലമ്പൂരിൽ നിന്നും ചെമ്പുകടവിലുള്ള വീട്ടിലെക്കുള്ള യാത്രക്കിടയിൽ അനക്കല്ലംപാറയ്ക്ക് സമീപം ചുരം റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് കൊക്കയിലെക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക നിഗമനം.
യുവാവ് വീട്ടിൽ എത്താതിനെ തുടർന്ന് ബന്ധുക്കൾ പോലിസിനെ വിവരം അറിയിക്കുകയും തുടർന്ന് ടവർ ലെക്കെഷൻ കേന്ദ്രികരിച്ച് നടത്തിയ പരിശോധയിൽ കൂമ്പാറ ആനക്കല്ലുംപാറ ഭാഗത്ത് യുവാവിൻ്റെ സാന്നിധ്യം കാണപ്പെടുകയുമായിരുന്നു. വിവരം അറിഞ്ഞ് കൂമ്പാറയിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് രാത്രിയൊടെ അപകടത്തിൽ പെട്ട നിലയിൽ യുവാവിനെ കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി യുവാവിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെക്ക് മാറ്റി.






