Thiruvambady

മലയോരമേഖലയിലെ കാട്ടുപന്നിശല്യം-നഷ്ടപരിഹാരം നൽകണം- കേരള കർഷകസംഘം

തിരുവമ്പാടി: മലയോരമേഖലയിൽ കൃഷി നാശംവരുത്തുന്ന കാട്ടുപന്നികളെതുരത്തുന്നതിനായും, കൃഷിയിടത്തിൽ പ്രവേശിക്കുന്നകാട്ടുപന്നികളെ  പരമ്പരാഗതരീതിയിൽ നശിപ്പിക്കുന്നതിന് കർഷകർക്ക് അനുവാദം നൽകണമെന്നും, കൃഷി നാശംവന്നകർഷകർക്ക് അർഹമായനഷ്ടപരിഹാരം നൽകണമെന്നും കേരള കർഷക സംഘം തിരുവമ്പാടി മേഖല കൺവെൻഷൻഅധികൃതരോട്ആവശ്യപ്പെട്ടു.


കൺവെൻഷൻ കേരള കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം വി കെ പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി എം പുരുഷോത്തമൻ, ഏരിയ ജോയിന്റ് സെക്രട്ടറി സി ഗണേഷ് ബാബു, സജി ഫിലിപ്പ്, മുഹമ്മദ് കാളിയേടത്ത്, ജിബിൻ പി ജെ, നൗഷാദ് പി എം  എന്നിവർ സംസാരിച്ചു.

തിരുവമ്പാടി കർഷകസംഘം മേഖല സെക്രട്ടറിയായി. സജി ഫിലിപ്പ്, പ്രസിഡൻ്റ് മുഹമ്മദ് കാളിയേടത്ത്, ട്രഷററായി പിജെ ജിബിൻ, ജോ. സെക്രട്ടറി നൗഷാദ്, വൈസ് പ്രസിഡൻ്റ് ഗിരീഷ് ബാബു എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button