തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം തനിമ നിലനിർത്തി സംരക്ഷിക്കണം അഡ്വ: കെ പ്രവീൺ കുമാർ.

കോടഞ്ചേരി : തുഷാരഗിരിയിൽ 2003 ജൂലൈ ഗസറ്റ് വിജ്ഞാപനം വഴി ഇഎഫ്എൽ ഭൂമിയായി സർക്കാർ പ്രഖ്യാപിച്ചു ഏറ്റെടുത്ത 270 ഏക്കർ ഭൂമി അന്ന് സർക്കാർ ഇറക്കിവിട്ട എല്ലാ കൃഷിക്കാർക്കും നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രം പ്രകൃതിരമണീയമായ സംരക്ഷിക്കണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ പ്രവീൺ കുമാർ ആവശ്യപ്പെട്ടു.
തുഷാരഗിരിയിൽ വനം വകുപ്പ് നടത്തുന്ന നടപടിയിൽ ദുരൂഹതയുണ്ടെന്നും എല്ലാ റവന്യൂ രേഖകളും ഉള്ള കൃഷിഭൂമിയിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നിരന്തരം കയ്യേറ്റം നടത്തുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്യുമ്പോൾ തുഷാരഗിരി ഇഎഫ്എൽ ഭൂമിയിൽ ചില കർഷകരോട് മൃദുസമീപനം കാണിക്കുന്ന വനംവകുപ്പ് കോടതിയിൽ അനുകൂല നടപടി സ്വീകരിക്കുകയും പാവപ്പെട്ട കൃഷിക്കാരെ ദ്രോഹിക്കാൻ സർക്കാർ വനംവകുപ്പിന് ഒത്താശ ചെയ്യുകയാണെന്നും ഇതിനെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ സർക്കാർ നടപടി എടുക്കണമെന്നും കോടഞ്ചേരി മണ്ഡലം കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കറ്റ് പി എം നിയാസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി സി മാത്യു, ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,ബാബു പട്ടരാട്, ഷിജു കൈതകുളം എന്നിവർ പ്രസംഗിച്ചു.







