Mukkam

സ്റ്റീൽകലം തലയിൽ കുടു​ങ്ങി: ‘കുരുക്കിലായ കുട്ടികൾക്ക്’ തുണയായി അഗ്നിരക്ഷാ സേന

മുക്കം: സ്റ്റീൽ കലം തലയിൽ കുടുങ്ങിയ നിലയി‍ൽ എത്തിയ ഒന്നര വയസ്സുകാരൻ ഫർഹാനും കൈവിരലിൽ സ്റ്റീൽ ഗോവണിയുടെ ഹാൻഡ് റെയിലിന്റെ ഭാഗം കുടുങ്ങിയ നിലയിലെത്തിയ 7 വയസ്സുകാരി ഫാത്തിമ ഹുദയ്ക്കും അഗ്നിരക്ഷാസേന തുണയായി. അപകടത്തെ തുടർന്ന് കിലോമീറ്ററുകൾ സഞ്ചരിച്ച് ഇരുവരെയും കൊണ്ട് രക്ഷിതാക്കൾ അഗസ്ത്യൻമൂഴിയിലെ അഗ്നിശമന സേന ആസ്ഥാനത്ത് എത്തുകയായിരുന്നു. കരുവൻപൊയിൽ സ്വദേശികളായ സിറാജ്, റുക്സാന ദമ്പതികളുടെ മകനാണ് ഫർഹാൻ.

സ്റ്റീൽ കലം ഒരു മണിക്കൂറിലേറെ നേരത്തെ ശ്രമഫലമായാണ് മുറിച്ചു മാറ്റിയത്. മാവൂരിലെ അബ്ദുസ്സലാം, ഷാഹിന ദമ്പതികളുടെ മകൾ ഫാത്തിമ ഹുദയും അഗ്നിശമന സേന നിലയിലെത്തി. സ്റ്റേഷൻ ഓഫിസർ പി.എ.ഷംസുദ്ദീൻ, അസി.സ്റ്റേഷൻ ഓഫിസർ വിജയൻ നടുത്തൊടുകയിൽ, ഫയർ ഓഫിസർമാരായ കെ.ഷഫീഖ് അലി, നജ്മുദ്ദീൻ ഇല്ലിതൊടി, ജിതിൻ രാജ്, ടി.പി.മഹേഷ്, ഹോം ഗാർഡ് ജോളി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Related Articles

Leave a Reply

Back to top button