Mukkam
18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ നൽകി മുക്കം നഗരസഭ

മുക്കം : പതിനെട്ട് വയസ്സ് പൂർത്തിയായ എല്ലാവർക്കും ആദ്യഡോസ് വാക്സിൻനൽകി മുക്കം നഗരസഭ. മുപ്പത്തിരണ്ടായിരത്തോളം പേർക്കാണ് നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പ് വഴി പ്രതിരോധ കുത്തിവെപ്പ് നൽകിയത്.
മുക്കം സി.എച്ച്.സിയിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭയെ നൂറു ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ തദ്ദേശസ്ഥാപനമായി നഗരസഭ ചെയർമാൻ പി.ടി. ബാബു പ്രഖ്യാപിച്ചു.
ഇതിനായി പരിശ്രമിച്ച ആരോഗ്യപ്രവർത്തകരെ നഗരസഭാ ചെയർമാൻ ആദരിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചന്ദ്നി അധ്യക്ഷയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, കൗൺസിലർമാരായ സത്യനാരായണൻ, നികുഞ്ജം വിശ്വനാഥൻ, അശ്വതി സനൂജ്, ഡോ.മായ, ഡോ.നൗഷാദ്, ഷൈനി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.







