Thiruvambady

തിരുവമ്പാടി വനിത സഹകരണ സംഘം രാഹുൽ ബ്രിഗേഡ് ന് ഓക്സിജൻ സിലിണ്ടർ നൽകി

തിരുവമ്പാടി.ആംബുലൻസ് സേവനം ഉൾപ്പടെ രാഹുൽ ബ്രിഗേഡ് ന്റെ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് തിരുവമ്പാടി വനിതാ സഹകരണം സംഘം ഓക്സിജൻ സിലിണ്ടർ നൽകി.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുള്ളിക്കാട് ന്റെ സാനിധ്യത്തിൽ സംഘം പ്രസിഡന്റ് മില്ലിമോഹൻ കൊട്ടാരത്തി നിന്നും രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മിറ്റി കൺവീനർ സഹീർ എരഞ്ഞോണ ഓക്സിജൻ സിലണ്ടർ ഏറ്റുവാങ്ങി.

വനിതാ സഹകരണ സംഘം സെക്രെട്ടറി ബിനീഷ് ജോസ്,തിരുവമ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് അജ്മൽ യൂ സി, മണ്ഡലം വൈസ് പ്രസിഡന്റ് അമൽ നെടുങ്കല്ലേൽ, മണ്ഡലം ജനറൽ സെക്രട്ടറി സക്കീർ പി എസ് എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button