കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ഉന്നതി പഠന പ്രോൽസാഹന പദ്ധതിക്ക് തുടക്കമായി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പഠന മികവ് തെളിയിച്ച സാധാരണക്കാരുടെ മക്കൾക്ക് എൻ.ടി.എസ്.ഇ, എൻ.എം.എം.എസ് ഒളിമ്പിയാഡ്, മെഡിക്കൽ, എഞ്ചിനിയറിങ്,കേന്ദ്ര സംസ്ഥാന സർവീസ് മത്സര പരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ ക്ലാസുകൾ തുടങ്ങിയവയ്ക്കുള്ള പരിശീലനങ്ങൾ സൗജന്യമായി നൽകുന്ന പദ്ധതിയായ ഉന്നതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഞ്ചായത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത മത്സര പരീക്ഷകളിൽ ഉയർന്ന നിലവാരം പുലർത്താൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. 8, 9,10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആദ്യഘട്ടത്തിൽ ഓൺലൈനിലും ശേഷം ഓഫ് ലൈനിലുമായി ക്ലാസുകൾ നൽകും.
പ്ലക്സസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. ചെറുവാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലുലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് കരീം പഴങ്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്ക്ക് മുഖ്യാതിഥിയായി.
പ്ലക്സസ് ഫൗണ്ടേഷൻ ഡയറക്ടർ നിമേഷ് ബാലൻ പദ്ധതി വിശദീകരിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ടി റിയാസ്, ആയിശ ചേലപ്പുറത്ത്, ദിവ്യ ഷിബു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മജീദ് റിഹ് ല, ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്നത്ത്, ടി.കെ അബൂബക്കർ, കോമളം തോണിച്ചാലിൽ, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ബിജു ഇ, പി ടി എ പ്രസിഡണ്ട് സി.വി.അബ്ദുൽ റസാഖ്, എസ് എം സി ചെയർമാൻ ശശീന്ദ്രൻ വി പി, സ്റ്റാഫ് സെക്രട്ടറി സബിത് കുമാർ എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രധാനാധ്യാപിക അജിത പി.കെ സ്വാഗതവും ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ഇംബ്ലിമെൻ്റ് ഓഫീസർ ആസാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.







