Kodanchery

പതങ്കയം അപകടം:യുവാവിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ വെളിച്ചക്കുറവുമൂലം അവസാനിപ്പിച്ചു

കോടഞ്ചേരി :കോടഞ്ചേരി പതങ്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തലശ്ശേരി സ്വദേശി നെയിം എന്ന യുവാവിനു വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും മൂലമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുന്നതെന്ന് ഫയർ റെസ്ക്യു അറിയിച്ചു.

കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയുടെ അവസ്ഥയും തിരച്ചിലിന് തടസ്സമായി. നാളെ രാവിലെ 8 മണിക്ക് മുങ്ങൽ വിദഗ്ദ്ധരെ ഉപയോഗിച്ച് തിരച്ചിൽ പുനരാരംഭിക്കുമെന്ന് എ.എസ്.ടി.ഒ.വിജയൻ നടുത്തൊടികയിൽ അറിയിച്ചു. ഫയർ ഫോഴ്സിനൊപ്പം പോലീസും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്നാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.

Related Articles

Leave a Reply

Back to top button