Kozhikode

ജില്ലയിൽ 5 റേഷൻ കട ഉടമകൾക്ക് കോവിഡ്; കടകളുടെ സമയം മാറ്റണമെന്ന് ആവശ്യം

കോഴിക്കോട്∙ ജില്ലയിലെ 5 റേഷൻ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ റേഷൻകടകളുടെ സമയത്തിൽ പുനക്രമീകരണം വേണമെന്നാവശ്യപ്പെട്ട് ഉടമകൾ കലക്ടർക്കു കത്തു നൽകി. നിലവിൽ രണ്ടു തവണയായി 8 മണിക്കൂർ പ്രവർത്തിക്കുന്ന കടകൾ ഒറ്റത്തവണയായി 7 മണിക്കൂർ പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യം.

മേപ്പയൂർ,കൊയിലാണ്ടി എന്നിവിടങ്ങളിൽ 2 വീതവും മഞ്ഞക്കുളത്ത് ഒരു വ്യാപാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കടയിലെത്തിയ റേഷൻ കാർഡ് ഉടമയിൽ നിന്നാണ് ഇവർക്കു കോവിഡ് ബാധയുണ്ടായത്. കൂടാതെ കോവിഡ് ബാധിതരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ഇരുപതോളം റേഷൻ വ്യാപാരികൾ ക്വാറന്റീനിൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണു കലക്ടർക്കു കത്തു നൽകിയത്.

നിലവിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും 3 മുതൽ 7 മണി വരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ഇതു മാറ്റി രാവിലെ 8 മുതൽ 2 വരെയോ അല്ലെങ്കിൽ 9 മുതൽ 3 വരെയോ കട പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. റേഷൻ കടകളിൽ കാർഡ് പോർട്ടബിലിറ്റി ഏർപ്പെടുത്തിയതോടെ ആർക്കും ഏതു കടയിൽ നിന്നും റേഷൻ വാങ്ങാം. ഇത്തരത്തിൽ കടയിൽ വരുന്ന അപരിചിതരിൽ നിന്നു പോലും കോവിഡ് ബാധയുണ്ടാകുമെന്ന ഭീതിയിലാണ് റേഷൻ വ്യാപാരികൾ. ഇ പോസ് മെഷീനിൽ വിരൽ അടയാളം പതിപ്പിച്ചു റേഷൻ വിതരണം ചെയ്യേണ്ടി വരുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

NWES FROM MANORAMA

https://thiruvambadynews.com/wp-admin/post-new.php

Related Articles

Leave a Reply

Back to top button