Kodanchery

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസും നടന്നു. വിദ്യാർത്ഥികളുടെ സർഗാത്മകത, വ്യക്തിത്വ വികസനം, നേതൃത്വപാടവം, സാമൂഹിക അവബോധം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രമുഖ പ്രഭാഷകനും പുലിക്കയം ഇമ്മാനുവേൽ മാർത്തോമാ ചർച്ച് വികാരിയുമായ ഫാ. റിനോ ജോൺ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തെ തുടർന്ന് അദ്ദേഹം കുട്ടികൾക്കായി പ്രത്യേക മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.

കേവലം പഠനത്തിനപ്പുറം ജീവിത മൂല്യങ്ങൾ, ലക്ഷ്യബോധം, ആത്മവിശ്വാസം, നല്ല ശീലങ്ങൾ എന്നിവ ജീവിതത്തിൽ പകർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.പുതിയ അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് ഊർജസ്വലമായ തുടക്കം കുറിച്ച ഈ പരിപാടി കുട്ടികൾക്ക് വലിയ പ്രചോദനമായി.സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധി അലക്സ് ജോമോൻ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി വിൻസെന്റ് ഡി.കെ. നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button