ഒളിമ്പ്യൻ നോഹ നിർമ്മൽ ടോമിന് സ്വീകരണം നൽകി

കോടഞ്ചേരി: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത നോഹ നിർമ്മൽ ടോമിനും, നോഹയുടെ ആദ്യകാല കോച്ച് ജോസ് സെബാസ്റ്റ്യൻ തെങ്ങുംതോട്ടത്തിനും ഇന്നലെ കോടഞ്ചേരിയിൽ സ്വീകരണം നൽകി. കോടഞ്ചേരി കായികാധ്യാപക കൂട്ടായ്മയും, കായികപ്രേമികളും ചേർന്നൊരുക്കിയ സ്വീകരണം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ മുഖ്യാതിഥിയായിരുന്നു . യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറിയുമായ കെ എം ജോസഫ് സ്വാഗതം ആശംസിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോ.റോയ് ജോൺ മുഖ്യപ്രഭാഷണവും, കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.തോമസ് നാഗപറമ്പിൽ അനുഗ്രഹ സംഭാഷണവും നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോർജുകുട്ടി വിളക്കുന്നേൽ , ഗ്രാമപഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷിജി ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി കാപ്പാട്ടുമല, കോടഞ്ചേരി ഹൈ സ്കൂളിലെ മുൻ കായികാധ്യാപകൻ കുന്നത്ത് മത്തായി നോഹയുടെ മാതാപിതാക്കളായ ടോമിച്ചൻ, ആലീസലി എന്നിവരെ ആദരിക്കുകയും ചെയ്തു.
മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശശീന്ദ്രൻ, ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ജോൺസൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റോബർട്ട് അറക്കൽ, ജയേഷ് ചാക്കോ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സംഘടന ജോയിൻ കൺവീനർ ഷാജി ജോൺ ചടങ്ങിൽ നന്ദി പറഞ്ഞു.







