Kodanchery
ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആനക്കാംപൊയിൽ ഗവൺമെന്റ് എൽ പി സ്കൂളും പരിസരവും ശുചികരിച്ചു:

കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചിത്വ ഗ്രാമ പദ്ധതിയുടെ ഭാഗമായി ആനക്കാംപൊയിൽ ഗവൺമെന്റ് എൽപി സ്കൂളും പരിസരവും വൃത്തിയാക്കി. വാർഡ് മെമ്പർ മഞ്ജു ഷിബിൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ഡയറക്ടർ ഫാദർ ജോൺ പനച്ചിപ്പറമ്പിൽ ശുചിത്വ ഗ്രാമം ആരോഗ്യ ഗ്രാമം എന്ന വിഷയത്തിൽ സന്ദേശം നൽകി. കോർഡിനേറ്റർ ലിസി റെജി, സി ഒ ഗ്രേസി കുട്ടി വർഗീസ്, ബീന ജോസ്, തോമസ് മുതുപ്ലാക്കൽ, നാരായണൻ, ബിജു കുന്നത്തുപടി, തോമസ് തുണ്ടത്തിൽ, വത്സമ്മ വട്ടപ്പാറ, ജോസഫ് വണ്ടമാക്കൽ, ഷെൽജി മടിക്കാവുങ്കൽ എന്നിവർ നേതൃത്വം നൽകി. ശ്രേയസ് സന്നദ്ധ പ്രവർത്തകരും അയൽക്കൂട്ട അംഗങ്ങളും ശുചീകരണത്തിൽ പങ്കാളികളായി.







