Koodaranji

നിയമം ലംഘിച്ച് സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ: സ്കൂളിൽ ചേർന്ന സംഭവം; നിൽപ്പ് സമരവുമായി യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി: സ്കൂൾ പ്രവർത്തി ദിവസത്തിൽ നിയമം ലംഘിച്ച് സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ:സ്കൂളിൽ നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി മുക്കം ഏ.ഇ.ഓ ഓഫീസിന് മുമ്പിൽ നിൽപ്പ് സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് സഹീർ ഇരഞ്ഞോണ ഉദ്ഘാടനം ചെയ്യ്തു.

സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ കെട്ടിടം മറ്റൊരു ആവിശ്യങ്ങൾക്കും വിട്ടു നൽകാൻ പാടില്ല എന്ന ചട്ടം നിലനിൽക്കുമ്പോൾ ലിൻ്റോ ജോസഫ് എം.എൽ.എ ഉൾപ്പെടെ പ്രതിനിധിയായ കൂമ്പാറ ലോക്കൽ സമ്മേളനം അനുമതികൾ ഒന്നും വാങ്ങാതെ കക്കാടംപൊയിൽ ഗവ: എൽപി സ്കൂളിൽ നടത്തിയത് അധികാര ദുർവിനിയോഗമാണന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചില്ലങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ട് പൊകുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് മണ്ഡലം പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി, അരുൺ കല്ലിടുക്കിൽ, ജിൻ്റോ പുഞ്ചത്തറപ്പിൻ,ഉൻമേഷ് പുത്തൻപുരയ്ക്കൽ,ഗിൽഗ ജോസ്,അജ്നാസ് മാപ്പിള വീട്ടിൽ,വിപിൻ കൂടരഞ്ഞി, ജോബിൻസ് പെരുമ്പൂള എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button