Kodanchery
വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കണം; കേരള കോൺഗ്രസ് (എം)

കോടഞ്ചേരി:നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ പഞ്ചായത്തിലെ മലയോര മേഖലകളിലെ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ എത്തിച്ചേരുന്നതിനും മടങ്ങുന്നതിനുമായി ആവശ്യാനുസരണം കെ.എസ്.ആർ.ടി.എസ് ബസുകൾ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് മാത്യു ചെമ്പോട്ടിക്കൽ ആവശ്യപ്പെട്ടു.
പാർട്ടിയുടെ മണ്ഡലം തലത്തിലുള്ള മെമ്പർഷിപ്പ് ക്യാംപെയിൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെമ്പർഷിപ്പ് ക്യാംപെയിൻ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ. ഏലിയാസ് ജോസഫ് മച്ചുകുഴിക്ക് മെമ്പർഷിപ്പ് നൽകി ഉത്ഘാടനം ചെയ്തു.
പ്രിൻസ് പുത്തംകണ്ടം, ജോണി താഴത്തു വീട്ടിൽ, ഐസക് പടയാറ്റിൽ, ഷാജി മുട്ടത്ത്,പോൾ തെക്കേക്കുറ്റ്, ജോയി നെടുംപുറത്ത്, അപ്പച്ചൻ കണിയാംമാട്ടേൽ, ബേബി കല്ലൂകുളങ്ങര, ജേക്കബ് വടക്കേൽ എന്നിവർ പ്രസംഗിച്ചു.







