Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടുമല ജോർജുകുട്ടിയുടെ തോട്ടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.

കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടുമല ജോർജുകുട്ടിയുടെ തോട്ടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ ഇന്ന് പുലർച്ചെ വെടിവെച്ചുകൊന്നു.

പന്നിയെ കൊല്ലാൻ അധികാരമുള്ള, വനം വകുപ്പിന്റെ എം പാനൽ ലിസ്റ്റിൽ പേരുള്ള ജോർജുകുട്ടി കൊക്കോട്ടുമലയും ജോസ് വേട്ടോർകുടിയും ചേർന്നാണ് ഏറെക്കാലമായി വിളകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഏകദേശം 3 വയസു പ്രായവും 150 കിലോയോളം തൂക്കവും ഉള്ള പന്നിയെ വെടിവെച്ചുകൊന്നത്.

ശേഷം ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഫോറസ്റ്റ് ഓഫിസേഴ്സ് എന്നിവരുടെ സാന്നിധ്യത്തിൽ പന്നിയുടെ ജഡം നിയമപ്രകാരമുള്ള നടപടികൾക്കുശേഷം മറവു ചെയ്യുകയും ചെയ്തു..

Related Articles

Leave a Reply

Back to top button