Kodanchery

മരുതിലാവ്, ചിപ്പിലിത്തോട് ഭാഗങ്ങളിൽ ശക്തമായ മഴ അടിവാരം ടൗണിൽ വെള്ളം കയറി

കോടഞ്ചേരി : മരുതിലാവ് ചിപ്പിലിത്തോട് ഭാഗങ്ങളിൽ ശക്തമായ മഴ . തൽഫലമായി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ചാമുണ്ഡി പാലത്തിൻ്റെ മുകളിലൂടെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്. പോത്തുണ്ടി പാലത്തിനു മുകളിലൂടെ ശക്തമായാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്.പറപ്പറ്റ പാലത്തിന് മുകളിൽ വെള്ളം കയറി സമീപ റോഡിൽ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.

അടിവാരം ടൗണിൽ വെള്ളം കയറി. യാത്രക്കാരും, മലയോരത്തു താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുക.

Related Articles

Leave a Reply

Back to top button