Thiruvambady

തിരുവമ്പാടി; സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിപുലമായ പ്രവേശനോത്സവം നടത്തി.

പ്രവേശനോത്സവത്തിന്റെ ഭാഗമായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് സ്കൂളിൽ എത്തി കുട്ടികളെ കാണുകയും, കുശലാന്വേഷണം നടത്തുകയും ചെയ്തു.

ഞാൻ ആരെന്ന് അറിയുമോ എന്ന എം.എൽ.എയുടെ ചോദ്യത്തിന് എം.എൽ.എ അല്ലേ എന്ന് കുട്ടികളുടെ മറുപടിയിൽ എം.എൽ.എയുടെ മുഖത്ത് ചിരി പടർന്നു.

സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ മാനേജർ റവ. ഫാദർ ജോസ് ഓലിയക്കാട്ടിൽ, സ്ഥിരം സമിതി അധ്യക്ഷ ലിസി അബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗം ഷൗക്കത്തലി കൊല്ലളത്തിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോളി ജോസഫ്, ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, പി ടി എ പ്രസിഡന്റ് സുനിൽ ഖാൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button