ഇന്ദിരാഗാന്ധിയുടെ 35-ാം ചരമദിനം ആചരിച്ചു

കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35-ാം ചരമദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി സി മാത്യു നയിക്കുന്ന ഇന്ദിര ജ്യോതി പ്രയാണം ജാഥയ്ക്ക് കോടഞ്ചേരി ടൗണിൽ സ്വീകരണംനൽകി. സ്വീകരണസമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ആയിഷ കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് അന്നമ്മ മാത്യു, ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈകാട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, സന്തോഷ് മാളിയേക്കൽ, ബിജു താന്നിക്കാകുഴി, റോയി കുന്നപ്പള്ളി, അന്നക്കുട്ടി ദേവസ്യ, വിൻസെന്റ് വടക്കേമുറിയിൽ, സഹീർ എരഞ്ഞോണ, ടോമി ഇല്ലിമൂട്ടിൽ, ജിജി എലിവാലുങ്കൽ, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ലൈജു അരീപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.







