പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ യുവ പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പുല്ലൂരാംപാറ: സെൻറ് ജോസഫ് ഹൈസ്കൂളിൽ പി ടി എ യുടെയും പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വിപുലമായ പ്രവേശനോത്സവം സംഘടിപ്പിച്ചു.
ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ യുവ 1982 ബാച്ച് സ്കൂളിന് നിർമ്മിച്ചു നൽകിയ നോട്ടീസ് ബോർഡിൻറെ അനാച്ഛാദനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ തോമസ് പൊരിയത്ത് നിർവഹിച്ചു. യുവ 1992 ബാച്ച് എല്ലാ വിദ്യാർഥികൾക്കും N95 മാസ്ക്കുകൾ വിതരണം ചെയ്തു. ബോബൻ ചവിട്ടിയാനി സ്കൂളിലേക്ക് പുതിയ മൈക്ക് സിസ്റ്റം നൽകി.
ചടങ്ങിൽ യുവയെ പ്രതിനിധീകരിച്ച് ജോജോ കാഞ്ഞിരക്കാട്, പ്രിൻസ് വേലംകുന്നേൽ, ബെന്നി ആനക്കല്ലേൽ, ടി ടി തോമസ് തുണ്ടത്തിൽ, ജോയ് പുളിക്കൽ, ഷാജൻ മുണ്ടക്കൽ, വിൽസൺ പാറകുന്നേൽ, പി കെ സോമൻ എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ മാനേജർ തോമസ് പൊരിയത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയെ പിള്ളി സ്വാഗതവും, പി ടി എ പ്രസിഡണ്ട് ജോസുകുട്ടി നീണ്ടുകുന്നേൽ ആശംസകളും നേർന്നു.







